വൈ എം സി എ കാസര്‍കോട് സബ് റീജിയണ്‍തല ശതാബ്ദിയാഘോഷം പരപ്പ വൈ എം സി എ ഹാളില്‍ നടന്നു
പരപ്പ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാത്രമല്ല കലാകായികരംഗത്തും വൈ എം സി എ ലോകത്തിന് സ്ഥായിയായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് വൈ എം സി എ ദേശീയ ട്രഷറര്‍ റെജി ഇടയാറന്മുള.
കായിക വിനോദങ്ങളായ ബാസ്ക്കറ്റ്ബോളും, വോളിബോളും കണ്ടുപിടിച്ച് വികസിപ്പിച്ച് ലോകത്തിന് സമര്‍പ്പിച്ചത് വൈ എം സി എയാണെന്നും അദ്ദേഹം പറഞ്ഞു.
1924 ല്‍ ഫ്രാന്‍സില്‍ നടന്ന ഒളിമ്പിക്സിന് കായികതാരങ്ങളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് വൈ എം സി എ ഇന്ത്യാരാജ്യത്തിന് നല്‍കിയതിന്‍റെ കാസര്‍കോട് സബ് റീജിയണ്‍തല ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റെജി ഇടയാറന്മുള. 1844 ല്‍ ലണ്ടനില്‍ സ്ഥാപിതമായ വൈ എം സി എ ചെന്നൈയില്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജിലാണ് ഫ്രാന്‍സില്‍ ഒളിമ്പിക്സില്‍ കളിച്ച കായികതാരങ്ങളെ പരിശീലിപ്പിച്ചത്. വൈ എം സി എ പ്രസ്ഥാനത്തിന്‍റെ കാലികപ്രസക്തി സമൂഹം ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പരപ്പ വൈ എം സി എ ഹാളില്‍ നടന്ന ശതാബ്ദി ആഘോഷത്തില്‍ സബ്ബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണി മാണിശേരി അധ്യക്ഷം വഹിച്ചു.
ഫാ.ജെയിംസ് മൂന്നാനപ്പള്ളി, ഫാ.ജോബിന്‍ കൊട്ടാരത്തില്‍, വൈ എം സി എ കേരള റീജിയണ്‍ മുന്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം, പരപ്പ വൈ എം സി എ പ്രസിഡണ്ട് ജോസ് പാലക്കുടി, കാസര്‍കോട് സബ്ബ് റീജിയണ്‍ മുന്‍ ചെയര്‍മാന്മാരായ ജോയി കളരിക്കല്‍, പി.എം അഗസ്റ്റ്യന്‍, ഡോ.കെ.എം.തോമസ്, വി.എം.മത്തായി, ജിയോ ജേക്കബ്ബ്, മുന്‍ ജില്ലാജനറല്‍ കണ്‍വീനര്‍ സിബി വാഴക്കാല, ജയിംസ് ആലക്കുളം, കെ.എ.സാലു, ചെറിയാന്‍ ഊത്തപ്പാറക്കല്‍, ഷിജിത്ത് കുഴിവേലി, ബേബി മാടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. സി.എം.ബൈജു സ്വാഗതം പറഞ്ഞു.
No comments