കേരള കോഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം വ്യാപാരഭവനിൽ നടന്നു
വെള്ളരിക്കുണ്ട് : കേരള കോഓപ്പറേറ്റീവ് സർവ്വീസ് പെൻഷർസ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം വെള്ളരിക്കുണ്ട് വ്യാപാരിഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു താലൂക് പ്രസിഡന്റ് ശ്രീ പിവി ഭാസ്കരന്റെ ആദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ശ്രീ ടിജെ ജോസഫ് സ്വാഗതം ആശംസിച്ചു ജില്ല പ്രസിഡന്റ് ശ്രീ വി മുകുന്ദൻ സംഘടന വിശദീകരണം നടത്തി യോഗത്തിൽ ജില്ല സെക്രെട്ടറി വിജയൻ എം ജില്ലാകമ്മിറ്റി മെമ്പർ സി.വി നാരായണൻ സംസ്ഥാന കൗൺസിലർ സി ഭരതൻ കെസിഈഫ് താലൂക് പ്രസിഡന്റ് ബെന്നി ഫ്രാൻസിസ് എന്നിവർ ആശംസ പ്രസംഗം നടത്തി മിനിമം പെൻഷൻ 10000രൂപയും പരമാവധി പെൻഷൻ 30000രൂപയും ആയി ഉയർത്തണമെന്നും നിർത്തലാക്കിയ ഡി.എ പുനസ്ഥാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു പുതിയ ഭാരവാഹികളായി പി.വി ഭാസ്കരൻ സെക്രട്ടറി വി.വി കൃഷ്ണൻ പ്രസിഡന്റ് രവികുമാർ കെബി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു ശ്രീ വി.കെ ജെയിംസ് നന്ദി പ്രകാശിപ്പിച്ചു
No comments