Breaking News

പാലക്കുന്ന് സ്വദേശി പട്‌ളയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു ഫാൽക്കൺ ടെക്‌സ്‌റ്റൈൽസ് ഉടമ കരിപ്പൊടിയിലെ ഫാൽക്കൺ അസീസിന്റ മകൻ സാദിഖ് (39) ആണ് മരിച്ചത്


 പാലക്കുന്ന് കരിപ്പൊടി സ്വദേശി മധൂര്‍ പട്‌ളയില്‍ തോട്ടില്‍ വീണ് മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ ഫാല്‍ക്കണ്‍ അസീസിന്റെയും അസ്മയുടെയും മകന്‍ സാദിഖ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യ സഹോദരന്‍ മൊയ്തുവിനോടൊപ്പം നടന്നു പോകുമ്പോള്‍ കാല്‍ തെന്നി വെള്ളം നിറഞ്ഞ തോടിലേക്ക് വീഴുകയായിരുന്നു. ദുബൈയില്‍ കാഷ്യറായി ജോലി ചെയ്യുന്ന സാദിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ:ഫര്‍സാന പട്‌ള. മക്കള്‍: ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന.

സഹോദരങ്ങള്‍: സമീര്‍, ഷംസുദ്ദീന്‍, സവാദ്, സബാന.

No comments