പുതിയ അധ്യയനവർഷ ആരംഭം.. വെള്ളരിക്കുണ്ട് പോലീസ് സ്കൂൾ അധികൃതരുടെ യോഗം വിളിച്ചു
വെള്ളരിക്കുണ്ട് :പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അധ്യാപകരുടെയും പി. ടി. എ. കമ്മറ്റി ഭാരവാഹികളുടെയും യോഗം വിളിച്ച് പോലീസ്..
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും സ്കൂൾ വാഹനങ്ങളുടെ സുരക്ഷയുംസ്കൂളുകൾക്ക് സമീപത്തെ കടകളിൽ ലഹരി വസ്തുകളുടെ വിൽപ്പന തടയുവാനും. കുട്ടികൾ രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടാൽ സ്കൂളുകളിൽ എത്തുന്നുണ്ടോ എന്നും തിരിച്ച് അവർ വീട്ടിൽ മടങ്ങി എത്തിയോ എന്നും അന്വേഷിക്കണം..
സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർ മാർ നിറബന്ധമായും പോലീസ് ക്ലിയറൻസ് എടുക്കണം.ഡ്രൈവർമാരുടെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സ്കൂളിളിൽ സൂക്ഷിക്കണം.
സ്കൂൾ കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ശ്രമിക്കണം. പകർച്ചവ്യാധികൾ തടയാൻ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം..
ഇഴജന്തുക്കളുടെ സാനിധ്യം സ്കൂൾ പരിസരങ്ങളിൽ ഇല്ലെന്ന് ഉറപ്പ് വരുത്തണം.സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര കൾ തകർന്നിട്ടുണ്ടോ എന്നും അവ കുട്ടികൾ ക്ക് അപകടം വിതക്കില്ല എന്നും ഉറപ്പു വരുത്തണം.
മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിത്വം ഉറപ്പ് വരുത്തണമെന്നും ആവശ്യഘട്ടങ്ങളിൽ പോലീസിന്റെ സഹായം തേടാമെന്നും വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ അറിയിച്ചു...
No comments