Breaking News

കെഎസ്ഇബി നല്ലോംപുഴ സെക്ഷനിൽ നിന്ന് വിരമിക്കുന്ന ഓവർസീയർ ബെഡൂരിലെ കെ രഘുവിന് ജനകീയ യാത്രയയപ്പ് നൽകി


ഭീമനടി : കെഎസ്ഇബി നല്ലോംപുഴ സെക്ഷനിൽ നിന്ന് വിരമിക്കുന്ന ഓവർസീയർ ബെഡൂരിലെ കെ രഘുവിന് ജനകീയ യാത്രയയപ്പ് നൽകി. ബെഡൂരിൽ നടന്ന യാത്രയയപ്പ് യോഗം സിപിഐഎം എളേരി ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ എസ് ശ്രീനിവാസൻ അധ്യക്ഷനായി. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ജനാർദനൻ ഉപഹാരം വിതരണം ചെയ്തു. കെ പി നാരായണൻ, കെ കൃഷ്ണൻ, കെ ശശിധരൻ, ഗിരീശൻ, ഇ ജെ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കെ രഘു മറുപടി പ്രസംഗം നടത്തി. എ റാഫി സ്വാഗതവും എം കെ പ്രതീപൻ നന്ദിയും പറഞ്ഞു. 

No comments