Breaking News

പോക്‌സോ കേസുകൾ .. പ്രതികൾക്ക് ശിക്ഷ വിധിച്ചു ..ചെങ്കള സ്വദേശി ഉക്കം പെട്ടി ഉസ്മാൻ(63) കാഞ്ഞങ്ങാട് അവിയിൽ സ്വദേശി ഹൈദർ അലി. എം. ആർ(58) എന്നിവരെയാണ് ശിക്ഷിച്ചത്


കാസർഗോഡ് : പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000/- രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവും. 25.06.2021 തീയ്യതിയും അതിന് മുമ്പുള്ള പല ദിവസങ്ങളിലും മധൂർ ഗ്രാമത്തിൽ ഉളിയത്തടുക്ക എന്ന സ്ഥലത്ത് താമസിച്ചു വരുന്ന 14 വയസ്സ് പ്രായമുള്ള മാനസിക ക്ഷമത കുറവുള്ള അതിജീവിതയെ രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഭക്ഷണം വാങ്ങി തരാം എന്ന് പറഞ്ഞ് വശീകരിച്ച് പ്രതി ഓടിക്കുന്ന ഓട്ടോ റിക്ഷയിൽ കയറ്റി ചെങ്കള ഗ്രാമത്തിൽ ചെർക്കള ബേവിഞ്ച എന്ന സ്ഥലത്തുള്ള കാട്ടിൽ കൂട്ടി കൊണ്ടുപോയി ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയ മാക്കിയ കേസിലെ പ്രതിയായ ചെങ്കള , പാണലം, ഉക്കംപെട്ടി സ്വദേശി ഉസ്മാൻ എന്ന ഉക്കം പെട്ടിഉസ്മാൻ(63) എന്നാളെയാണ് ബഹു. കാസറഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. കാസറഗോഡ് വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ മൊഴി രേഖപെടുത്തി ഫ് ഐ ആർ  രജിസ്റ്റർ ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും അന്നത്തെ വനിതാ സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന ഭാനുമതി. സി ആണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസി ക്യൂട്ടർ പ്രിയ എ കെ ഹാജരായി.

--------------------------------------------------------------------------

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 5 വർഷം തടവും 15,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 9 മാസം അധിക  തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ് താലൂക്കിൽ ബല്ല ഗ്രാമത്തിൽ ക്വാർട്ടേഴ്സിൽ താമസിച്ചുവരുന്ന 13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ 2023 ഡിസംബർ മാസത്തിൽ പ്രതിയായ കാഞ്ഞങ്ങാട് കണ്ടംകടവ് അവിയിൽ സ്വദേശി ഹൈദർ അലി. എം. ആർ(58) ക്വാർട്ടേഴ്‌സിലേക്ക് അതിക്രമിച്ചു  കയറി കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിലാണ് ബഹു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട്  ജഡ്ജ് ശ്രീ. സുരേഷ്. പി എം ആണ് ശിക്ഷ വിധിച്ചത്. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന സുഭാഷ് ബാബു. കെ ആണ്. പ്രോസീക്യൂഷന്  വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ. എ ഹാജരായി.


No comments