Breaking News

നവ കേരള സദസ്സ് ജില്ലയിൽ 35 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കും ചെമ്മട്ടംവയൽ -കാലിച്ചാനടുക്കം റോഡിനും തുക വകയിരുത്തി

നവകേരള സദസ്സിൽ ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ പട്ടിക തയ്യാറാക്കി. മഞ്ചേശ്വരം മണ്ഡലത്തിൽ മഞ്ചേശ്വരം തുറമുഖത്തിലേക്കുള്ള മുസോടി -അദീക്ക റോഡ് , കടമ്പാർ- മച്ചമ്പാടി റോഡ് വികസനം, കോയിപ്പാടി കടപ്പുറം ,-കൊപ്പളം തീരദേശ റോഡ് വികസനം ,കടൽക്ഷോഭത്തിൽ തകർന്ന പെരിങ്കണ്ടി കടപ്പുറം റോഡ് നവീകരണം, ബന്ദിയോട് -മണിമുണ്ട- കണ്ണങ്കള്ള റോഡ് വികസനം എന്നിവ നവ കേരള സദസ്സിൽ നിർദ്ദേശിച്ച പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പാക്കും. 6.31 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും.

കാസർഗോഡ് മണ്ഡലത്തിൽ ചെങ്കള- അക്കരങ്കര റോഡ് വികസനം ,കടവത്ത്- കോട്ടക്കുന്ന് മസ്ജിദ് റോഡ് വികസനം, ശാസ്താംകോട്ട കടപ്പ് പാലം നിർമ്മാണം, വിദ്യാനഗർ -ചാല റോഡ് വികസനം, നായക്സ് റോഡ് വികസനം എന്നിവയ്ക്കായി ഏഴ് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഉദുമ നിയോജക മണ്ഡലത്തിൽ എരിഞ്ഞിപ്പുഴ പയസ്വിനിപ്പുഴയ്ക്ക് കുറുകെ ചെക്ക് ഡാം നിർമ്മാണത്തിന് ഏഴ് കോടി രൂപ അനുവദിക്കും.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ചെമ്മട്ടംവയൽ -കാലിച്ചാനടുക്കം റോഡ്, ഗവൺമെൻറ് നഴ്സിംഗ് സ്കൂൾ, കാഞ്ഞങ്ങാട് കെട്ടിട നിർമ്മാണം എന്നിവയ്ക്ക് 6.5 കോടി വകയിരുത്തി. തൃക്കരിപ്പൂർ മണ്ഡലത്തിൽ കയ്യൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയമാക്കി ഉയർത്തുന്ന പദ്ധതിക്ക് എട്ടു കോടി രൂപ അനുവദിക്കും


No comments