കയ്യൂരിൽ നിന്നും കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കയ്യൂര്‍ മുഴക്കോത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം വീടിന് സമീപത്തെ കുളത്തില്‍ നിന്നും കണ്ടെത്തി. മുഴക്കോം വടക്കേക്കര തമ്പിലോട്ട് ഹൗസില്‍ സുനില്‍കുമാറിന്റെ ഭാര്യ കെ.ടി ബീന (40) യുടെ മൃതദേഹമാണ് 300 മീറ്റര്‍ അകലെയുള്ള വിജയന്‍ എന്നയാളുടെ പറമ്പിലെ കുളത്തില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോയതാണ്. വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചീമേനി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
No comments