ചുള്ളിക്കരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് മുകളിൽ മരം പൊട്ടി വീണു
ചുള്ളിക്കര: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് മുകളിൽ മരം പൊട്ടി വീണ് ബസിന്റെ ഗ്ലാസ് തകർന്നു. ഡ്രൈവർക്ക് പരിക്ക്. ചുള്ളിക്കര പാലത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് - ബന്തടുക്ക റൂട്ടിൽ സർവീസ് നടത്തുന്ന ശ്രിയ ബസാണ് അപകടത്തിൽപെട്ടത്. അല്പനേരം ഗതാഗത കുരുക്കുണ്ടായി. നാട്ടുകാർ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. രാജപുരം പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.
No comments