ചുള്ളി പൂവത്ത്മൊട്ട സാമൂഹ്യ പഠനമുറിയിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മാലോം: ചുള്ളി പൂവത്ത്മൊട്ട സാമൂഹ്യ പഠനമുറിയിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. "വർണ്ണക്കൂട്ട്" എന്ന പേരിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥ സരിത ബോധവത്കരണ ക്ലാസ്സ് നയിച്ചു.
പുല്ലൊടി അംഗൺവാടി അധ്യാപിക ലക്ഷ്മിക്കുട്ടി നേതൃത്വം നൽകി. മാലോത്ത് കസബ സ്കൂളിലെ കൗൺസിലർ അനുമോൾ ബോധവത്കരണ ക്ലാസ്സിൻ്റെ ഭാഗമായി ഫോൺ അഡിക്ഷനെക്കുറിച്ചും രക്ഷിതാക്കളും കുട്ടികളും തമ്മിലുണ്ടാകേണ്ട ബന്ധങ്ങളെക്കുറിച്ചും സംസാരിച്ചു. കുട്ടികൾ അവരുടെ പ്രശ്നങ്ങളും പങ്കുവെച്ചു. ക്ലാസ്സിൽ രക്ഷിതാക്കളും പങ്കെടുത്തു. ഫെസിലിറ്റേറ്റർ ഗണേഷ് നന്ദി പറഞ്ഞു.
No comments