കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് നാൽപതാം വാർഷിക പരിപാടികൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ സമാപിച്ചു തൃക്കരിപ്പൂർ എം എൽ എ രാജഗോപാലൻ സമാപന സമ്മേളനം ഉൽഘടനം ചെയ്തു
കോളംകുളം : മലയോരത്തെ കലാ സാംസ്‌കാരിക കായിക മേഖലയിൽ മികച്ചു നിൽക്കുന്ന ക്ലബ്ബുകളിൽ ഒന്നായ കോളംകുളം റെഡ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ് ന്റെ നാലുമാസങ്ങളായി നാടിനൊപ്പം നാലുപത്തിറ്റാണ്ട് എന്ന അപ്തവാക്യത്തോടെ നടത്തിയ കലാ സാംസ്‌കാരിക കായിക പരിപാടികൾ ഏപ്രിൽ 30 മെയ് 1തിയതികളിൽ ആയിരങ്ങൾ പങ്കെടുത്ത ഒട്ടനവധി കലാ സാംസ്‌കാരിക പരിപാടികളോട് സമാപിച്ചു. പരിപാടിയിൽ തൃക്കരിപ്പൂർ എം എൽ എ രാജാഗോപാലൻ ഉൽഘടനം ചെയ്തു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ ക്ലബ് സെക്രട്ടറി മണി കെ സ്വാഗതവും ആഘോഷ കമ്മിറ്റി ചെയർമാൻ രാജ്‌മോഹൻ അധ്യക്ഷ പ്രസംഗവും നടത്തി .നെല്ലിയടുക്കം ഗോപൻ മാസ്റ്റർ തയ്യാറാക്കിയ ക്ലബ്ബിനെ പറ്റിയുള്ള സ്വാഗതഗാനം ക്ലബ് പ്രവർത്തകർ ആലപിച്ചു. പരിപാടിയിൽ ആശംസ അറിയിച്ചുകൊണ്ട് ഇ എം എസ് വായനശാല സെക്രട്ടറി വീ കെ നാരായണനും, സി പി ഐ എം ബിരിക്കുളം ലോക്കൽ സെക്രട്ടറി രാജേഷും സംസാരിച്ചു. ക്ലബ്ബിന്റെ നാൽപതാം വാർഷികത്തിന്റെ പ്രചരണ വീഡിയോകൾ തയ്യാറാക്കിയ യോഗേഷ് പുലയനടുക്കത്തെ എം എൽ എ പരിപാടിയിൽ വച്ചു അനുമോദിച്ചു. പരിപാടിക്ക് നന്ദി അയിച്ചു കൊണ്ട് ഹരീഷ് കോളംകുളവും സംസാരിച്ചു. ഏപ്രിൽ 30നു ക്ലബ്ബിന്റെ നാല്പാതാം വാർഷിക സമാപനത്തിന്റെ ഒന്നാം ദിനത്തിൽ വാർഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ സപ്ലിമെന്റ് പ്രകാശനം ക്ലബ്, വായനശാല ഭാരവാഹികൾ സംയുക്തമായി നടത്തി. അന്നേ ദിവസം ക്ലബ്ബിന്റെ കലാകരാന്മാരുടെ മാർഗം കളി, മങ്കലം കളി, ഒപ്പന, അലാമികളി, കൈകൊട്ടിക്കളി, ഗുജറാത്തി ഡാൻസ്, രംഗ പൂജ, വിവിധ ഗ്രൂപ്പ്, സിംഗിൾ ഡാൻസ് തുടങ്ങിയ നൃത്തരൂപങ്ങളും സംഗീത ശില്പവും ആരങ്ങിലെത്തി. രണ്ടാം ദിനമായ മെയ് ഒന്നിന് സാംസ്‌കാരിക ഘോഷയാത്രയോടെ അണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് മെഗാദഫും, മെഗാ തിരുവാതിരയും ആരങ്ങിലെത്തി. ഐഡിയ സ്റ്റാർ ഫെയിം ബെൽറാം നയിച്ച ഗംഭീര ഗാനമേളയോടെയാണ് നാലപ്പതാം വാർഷിക പരിപാടികൾ തിരിശീല വീണത്. പരിപാടി ആസ്വദിക്കാനായി ആയിരകണക്കിന്ആളുകൾ ആണ് ക്ലബ് പരിസരത്തേക്ക് രണ്ടു ദിവസങ്ങളിൽ ആയിരുന്നു ഒഴുകി എത്തിയത്.
No comments