മതസൗഹാർദ്ദം വിളിച്ചോതി നരോത്തച്ചനും സ്ഥാനികരും കമ്മാടത്ത് എത്തി പരപ്പ കമ്മാടം മഖാം ഉറൂസിന് പ്രൗഢമായ തുടക്കം
പരപ്പ : ബാങ്കും വെളിച്ചവും നിർത്തരുത്, മതസൗഹാർദ്ദം വിളിച്ചോതി നരോത്തച്ചനും സ്ഥാനികരും കമ്മാടത്ത് എത്തി. കമ്മാടം മഖാം ഉറൂസിന് പ്രൗഢമായ തുടക്കം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് കമ്മാടം ജമാഅത്തിന്റെ പ്രസിഡണ്ട് സുൽഫിക്കർ അവർകൾ പതാക ഉയർത്തൽ കൂടി ഉറൂസിന് തുടക്കം കുറിച്ചു. നെരോത് ക്ഷേത്രസ്ഥാനികർ കമ്മാടം മഖാം സന്ദർശനം നടത്തി തുടർന്ന് സൗഹാർദ്ദ സംഗമം കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു, ജമാഅത്ത് ജനറൽ സെക്രട്ടറി താജുദ്ദീൻ കമ്മാടത് സ്വാഗതം ആശംസിച്ചു കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റ്റി കെ രവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് ബാനം, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി അബ്ദുറഹ്മാൻ പാണത്തൂർ,വൈസ് പ്രസിഡണ്ട് ജാതിയിൽ അസൈനാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ പട്ളം, മുസ്തഫ തായന്നൂർ, പ്രവാസി വൈസ് പ്രസിഡണ്ട് ഷാനവാസ് കെകെ, നെരോത്ത് ക്ഷേത്ര സ്ഥാനികരായ രാമനാഥൻ, ശശീന്ദ്രൻ അട്ടകണ്ടം, കെ പി ബാലകൃഷ്ണൻ uv മുഹമ്മദ് കുഞ്ഞി, മഹമൂദ് കമ്മാടം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ജമാഅത്ത് ട്രഷറർ ഷാനവാസ് കാരാട്ട് നന്ദിയും പറഞ്ഞു
No comments