കാസർകോട് കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണു വ്യവസായ എസ്റ്റേറ്റിലെ വർക്ക് ഷോപ്പിനടുത്ത് നിറുത്തിയിരുന്ന കാർ തകർന്നു
കാസർകോട്: കാസർകോട് കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണു വ്യവസായ എസ്റ്റേറ്റിലെ വർക്ക് ഷോപ്പിനടുത്ത് നിറുത്തിയിരുന്ന കാർ തകർന്നു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കലക്ടറേറ്റ് വളപ്പിൽ ഉണങ്ങി നിന്നിരുന്ന മരം വീണതെന്നു കരുതുന്നു. ഈ മരത്തിന്റെ ഒരു ഭാഗം ഏതാനും ദിവസം മുമ്പ് തകർന്നു വീണിരുന്നു. കളക്ടറേറ്റ് കോമ്പൗണ്ടിനോടു ചേർന്ന് നിരവധി പാഴ് മരങ്ങൾ വൻ മരങ്ങളായി മാറിയിട്ടുണ്ട്. ഇവയിൽ പലതും വ്യവസായ എസ്റ്റേറ്റിലെ ഷെഡ്ഡുകൾക്ക് മുകളിലേക്ക് ചരിഞ്ഞു നിൽക്കുകയാണ്.
No comments