Breaking News

െയില്‍വെ ട്രാക്കിന് മുകളിലെ ലൈനിന് തെങ്ങ് വീണു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു


െയില്‍വെ ട്രാക്കിന് മുകളിലെ ലൈനിന് തെങ്ങ് വീണ് കാസര്‍കോടിനും മംഗ്ളൂരുവിനുമിടയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ കുമ്പള റെയില്‍വേ സ്റ്റേഷനും കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനും ഇടയില്‍ രണ്ടാം ട്രാക്കിലെ ലൈനിനു മുകളിലാണ് തെങ്ങ് വീണത്. വിവരമറിഞ്ഞ് മംഗ്ളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്സ്പ്രസ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിറുത്തിയിട്ടു. കാസര്‍കോട് ഫയര്‍ഫോഴ്‌സും റെയില്‍വേ മെയിന്റനന്‍സ് ടീമും പോലീസും ചേര്‍ന്ന് മരം മുറിച്ചു നീക്കുന്നു.


No comments