Breaking News

കുണ്ടംകുഴി സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു


അബുദാബി: കുണ്ടംകുഴി സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. താരംതട്ട സ്വദേശിയും പൊയിനാച്ചി താസക്കാരനുമായ അനിൽകുമാർ(45)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെ ജോലി സ്ഥലത്തുവച്ച് ഹൃദയാഘാതമുണ്ടായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ വിമാന മാർഗം മംഗളൂരുവിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയോടെ പൊയിനാച്ചിയിലെ വീട്ടിലെത്തിക്കും. തുടർന്ന് കുണ്ടംകുഴി താരം തട്ടയിലെ തറവാട് വളപ്പിൽ സംസ്കരിക്കും. പരേതനായ കോടോത്ത് മാധവൻ നായരുടെയും ലക്ഷ്മി
അമ്മയുടെയും മകനാണ്. ഭാര്യ: പ്രസന്ന (സെക്രട്ടറി, അർബൻ ബാങ്ക് പൊയിനാച്ചി). മകൻ: അഭിഷേക്. സഹോദരങ്ങൾ: സുനിൽകുമാർ, പ്രീതി.

No comments