Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും, വികസനമുരടിപ്പിനുമെതിരെ സിപിഐ എം വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി 29ന് പഞ്ചായത്ത് ഓഫീസ് ബഹുജനമാർച്ചിന്റെ മുന്നോടിയായി പ്രചരണജാഥ നടത്തി


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും, വികസനമുരടിപ്പിനും, സ്വജനപക്ഷപാതത്തിനും, വികസനം വിരുദ്ധ നയങ്ങൾക്കുമെതിരെ സിപിഐ എം വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി 29ന് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന ബഹുജനമാർച്ചിന്റെ പ്രചരണാർഥം ഏരിയ കമ്മിറ്റി അംഗങ്ങളായ സ്കറിയ അബ്രഹാം ലീഡറും, പി വി അനു മാനേജരുമായി പ്രചരണജാഥ നടത്തി.ഞായർ രാവിലെ ഒമ്പതിന് കാക്കടവ് തുടങ്ങി പെരുമ്പട്ട, മേലടുക്കം, മൗക്കോട്, പൂങ്ങോട്, കടുമേനി, മണ്ണാട്ടിക്കവല, കമ്മാടം, ആറിലക്കണ്ടം, കപ്പാത്തി, ചെമ്പൻകുന്ന്, കൂവപ്പാറ, പാലാന്തടം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. മഴ ശക്തമായതിനാൽ തുടർന്നുള്ള ജാഥാ സ്വീകരണങ്ങൾ നിർത്തലാക്കി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥലീഡർ, മാനേജര്‍ എന്നിവർക്ക് പുറമെ പി ആർ ചാക്കോ, എ അപ്പുകുട്ടന്‍, കെ പി നാരായണന്‍, ടി കെ ചന്ദ്രമ്മ, പ്രസീത രാജന്‍, സി വി ഉണ്ണികൃഷ്ണന്‍, കെ എസ് ശ്രീനിവാസന്‍, കെ പി ലക്ഷ്മി, രജിത്ത് പൂങ്ങോട്, പി എം മത്തായി എന്നിവർ സംസാരിച്ചു. 

No comments