Breaking News

കർഷകർക്ക് രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായി ആരംഭിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് കർമ്മം പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി നിർവഹിച്ചു


പരപ്പ: കർഷകർക്ക്  രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിനായി മൊബൈൽ വെറ്ററിനറി യൂണിറ്റ് ആരംഭിക്കുന്നു. പരപ്പ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും ഈ സേവനം ലഭ്യമാണ്. 1962 എന്ന ടോൾഫ്രീ നമ്പറിൽ കേന്ദ്രികൃത കോൾ സെന്റർ സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവർത്തനം. ടോൾഫ്രീ നമ്പറായ 1962- ൽ കർഷകൻ വിളിക്കുമ്പോൾ  ഡോക്ടറുമായി കർഷകന്റെ കാൾ കണക്ട് ചെയ്യും. വിവരങ്ങൾ ചോദിച്ചറിഞ്ഞ് കർഷകന്റെ വീട്ടുപടിക്കൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് എത്തി സേവനങ്ങൾ നൽകുന്നു. വൈകിട്ട് 6 മണി മുതൽ അടുത്ത ദിവസം രാവിലെ 5 മണി വരെയാണ് പ്രവർത്തന സമയം. മൃഗാശുപത്രി പ്രവർത്തന സമയത്തിന് ശേഷവും അടിയന്തര ചികിത്സ സേവനം കർഷകരുടെ വീട്ടുപടിക്കൽ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രത്യേക പരിശീലനം ലഭിച്ച വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റെൻഡർ എന്നിവർ അടങ്ങുന്നതാണ് ഈ യൂണിറ്റ്. കന്നുകാലികൾ, കോഴികൾ മുതലായവയെ കർഷകരുടെ വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450 രൂപയാണ് നിരക്ക്. കന്നുകാലികളിൽ കൃത്രിമ ബീജദാനവും ചെയ്യുന്നതാണ്. അതാത് രോഗങ്ങൾക് ഗവണ്മെന്റ് നിർദ്ദേശിച്ച പ്രകാരമുള്ള ഫീസ് ഈടാക്കുന്നതാണ്..

ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതി യുടെ ഭാഗമായി പകൽ സമയങ്ങളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.. ഇതിനു പുറമേ ആണ് രാത്രി കാലങ്ങളിൽ കൂടി മൃഗ സംരക്ഷണമേഖലയിൽ ഈ സേവനവും കൂടി ലഭ്യമായത്... ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി യൂണിറ്റിന്റെ ഫ്ലാഗ് ഓഫ്  കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷ  രജനി കൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ക്ഷീര കർഷകർ, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് ജീവനക്കാർ, ക്ഷീര സഹകരണ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.. സീനിയർ    വെറ്റനറി  സർജൻ ഡോക്ടർ കാർത്തികേയൻ സ്വാഗതവും ജോയിന്റ് ബി. ഡി. ഒ. ബിജുകുമാർ. നന്ദി യും പറഞ്ഞു

No comments