കാരാട്ട് ടാഗോർ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വായന കളരി സമാപനവും അനുമോദനവും സംഘടിപ്പിച്ചു
പരപ്പ : കാരാട്ട് ടാഗോർ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച വായന കളരിയുടെ സമാപനവും , ഡിഗ്രി, പ്ലസ്സ് ടു, എസ്.എസ്.എൽ.സി., എൽ.എസ്.എസ്, യു.എസ് .എസ് ഉന്നത വിജയികൾക്കുമുള്ള അനുമോദനവും ഉപഹാര സമർപ്പണവും കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.വായനശാല വൈസ് പ്രസിഡൻ്റ് ടി എൻ.ബാബു അധ്യക്ഷത വഹിച്ചു. ബാലവേദി ട്രയിനർ ജിതേഷ് കമ്പല്ലുർ ഉപഹാര സമർപ്പണം നടത്തി. ചലഞ്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി സോണി കെ.വി, സിറ്റിസൺ ക്ലബ്ബ് സെക്രട്ടറി അനൂപ്.പി എന്നിവർ ആംസകൾ അർപ്പിച്ച് സംസാരിച്ചു.സുദിന ബി, ഫാത്തിമത്ത് സുൽഫ, ആദിത്യൻ എൻ.കെ, ദിവ്യ. എൻ.പി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഗിരീഷ് കാരാട്ട് സ്വാഗതവും ബാലവേദി മെൻറർ രജിത രമേശൻ നന്ദിയും പറഞ്ഞു.
No comments