Breaking News

കുമ്പള ടൗണിൽ വച്ച് യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടു പോയി 18,46,127 രൂപ തട്ടിയെടുത്തതായി പരാതി


കാസർകോട് : കുമ്പള ടൗണിൽ വച്ച് യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടു പോയി. മർദ്ദിച്ച ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ അക്കൗണ്ടിൽ നിന്നു 18,46,127 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള, മുളിയടുക്ക, റഹ്മാനിയ മൻസിലിലെ അബ്ദുൽ റഷീദി(32)നെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാളുടെ പരാതിയിൽ യൂസഫ് എന്ന ആൾക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയും കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 2.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണിൽ വച്ച് തന്നെ ബലമായി പിടിച്ച് ഫോർച്യൂൺ കാറിൽ കയറ്റിയ ശേഷം സീതാംഗോളി ഭാഗത്തേക്ക് ഓടിച്ചുപോയെന്നും വഴിയിൽ വച്ച് മറ്റു രണ്ടു പേർ കൂടി കാറിൽ കയറിയെന്നും അബ്ദുൽ റഷീദ് നൽകിയ പരാതിയിൽ പറയുന്നു. മുന്നോട്ട് നീങ്ങിയ കാറിൽ വച്ച് തന്നെ മർദ്ദിച്ചതായും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 18 ലക്ഷത്തിൽ പരം രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് അയപ്പിച്ച ശേഷം വൈകുന്നേരം ആറര മണിയോടെ പെർമുദെ ടൗണിൽ ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

No comments