Breaking News

കോൺക്രീറ്റ് ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു പനത്തടി കുറിഞ്ഞിയിൽ താമസക്കാരനായ ചുഴുപ്പിലെ ആനന്ദൻ (42) ആണ് മരിച്ചത്


കാസർകോട് : കോൺക്രീറ്റ് ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബേഡകം, കരിവേടകം, ചുഴുപ്പിലെ ആനന്ദൻ (42) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഏപ്രിൽ 30നാണ് അപകടമുണ്ടായത്. കള്ളാറിലെ ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലിക്കിടയിൽ താഴേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
കരിവേടകം സ്വദേശിയായ ആനന്ദൻ ഭാര്യ സിന്ധുവിനും കുട്ടിക്കും ഒപ്പം പനത്തടി, കുറിഞ്ഞിയിൽ
താമസിച്ചുവരികയായിരുന്നു. രാജപുരം പൊലീസ് കേസെടുത്തു.

No comments