ദേശീയപാത നിർമ്മാണം നടക്കുന്ന ചെറുവത്തൂർ വീരമല കുന്നിൽ എൻഡിആർഎഫ് സംഘം സന്ദർശനം നടത്തി
കാസർകോട്: കാസർകോട് ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ദേശീയ പാതയിലെ അപകട മേഖലകളിൽ സന്ദർശനം ആരംഭിച്ചു. ദേശീയപാത നിർമ്മാണം നടക്കുന്ന ചെറുവത്തൂർ വിരമല കുന്ന് സേന ബുധനാഴ്ച സന്ദർശിച്ചു. ചെറുവത്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ഹൊസ്ദുർഗ് തഹസിൽദാർ ടി. ജയപ്രസാദ് എന്നിവരും കൂടെയുണ്ടായിരുന്നു. മഴ ആരംഭിച്ചതോടെ മണ്ണിടിച്ചൽ തുടരുന്ന സ്ഥലമാണ് വീരമലക്കുന്ന്.
No comments