Breaking News

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും ; അങ്കൺ വാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം

ചെറുവത്തൂർ :- കേന്ദ്ര സർക്കാറിന്റെ തൊഴിലാളി-കർഷകവിരുദ്ധ നയങ്ങൾക്കെതിരെ മെയ് 20 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയപ്പിക്കാർ അങ്കൺവാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

 ചെറുവത്തൂർ ആനത്തലവട്ടം ആനന്തൻ നഗറിൽ (ഇ എം എസ് ഹാൾ) നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉൽഘാടനം ചെയ്തു . കെ.വനജ അധ്യക്ഷയായി കെ.കെ. പ്രസന്നകുമാരി പി. കമലാക്ഷൻ.കെ.വി. ഭവാനി.പി. പത്മിനി.കെ.വി. രാഗിണി.എൻ.ടി. ലക്ഷ്മി എന്നിവർ സംസാരിച്ചു. കയനി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു

      ഭാരവാഹികൾ: പി. വി.രാധ മണിപ്രസിഡണ്ട് ) പി.പി. വനജ.കെ.വി. ഭാർഗവി.വി.ഉഷ (വൈ.പ്രസിഡണ്ട്മാർ | പി.വ സന്തകു മാരി (സെക്രട്ടറി) എം.പത്മിനി.പി. രജനി. വി.സാവിത്രി (ജോ: സെക്രട്ടറിമാർ | ഷോ ജവിജയൻ (ട്രഷറർ)

മിനിമം കൂലി 26.000 രൂപയായി ഉയർത്തുക, പ്രീ പ്രൈവറ്റ വിദ്യാഭ്യാസം അങ്കൺ വാടി മേഖലയിൽ കൂടി മാത്രം നടപ്പിലാക്കുക , നിലവിലെ ജോലിഭാരം കുറയ്ക്കുക, നിർത്താലായ ടി എ പുന:സ്ഥാപിക്കുക , സ്കീം മേഖലയിൽ ജോലി ചെയ്യുന്നവരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു

No comments