വീട്ടുമുറ്റത്തു അതിക്രമിച്ചു കയറി ദമ്പതികളെ ആക്രമിച്ചതായി പരാതി; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
മാലോം : യുവാവിനെ പോക്സോ കേസിൽ പ്രതിയാക്കാൻ സഹായിച്ചുവെന്നു ആരോപിച്ച് വീട്ടുമുറ്റത്തു അതിക്രമിച്ചു കയറി ദമ്പതികളെ ആക്രമിച്ചതായി പരാതി. മാലോം, അതിരുമാവ്, വള്ളിവീട്ടിൽ ഹൗസിൽ പി.കെ രാജ(45)ന്റെ പരാതിയിൽ മൂന്നു പേർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. സതീശൻ, രാജൻ, സനീഷ് എന്നിവർക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച സന്ധ്യക്കാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതികൾ അസഭ്യം പറയുകയും മരവടി കൊണ്ട് രാജനെ അടിക്കുകയായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു. തടയാൻ ചെന്ന രാജന്റെ ഭാര്യ ഉഷ (35)യെയും പ്രതികൾ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേർത്തു.മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തു
No comments