Breaking News

ജോലിക്കിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു


കാസർകോട്: വീടിന്റെ ഒന്നാം നിലയിലേക്ക് കല്ലുകയറ്റുന്നതിനിടയിൽ കാൽ തെന്നി താഴേക്ക് വീണ് യുവാവിനു ദാരുണാന്ത്യം. ബേക്കൂർ, കുബത്തൂർ, ജോഡ്കല്ല്, നവോദയ നഗറിലെ കിട്ടു പുരുഷയുടെ മകൻ ജെ. ശശിധര (32)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് കുബത്തൂർ, ചിന്ന മുഗറു ബണത്താടിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശശിധരയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അപകടത്തിൽ കുമ്പള പൊലീസ് കേസെടുത്തു. മോഹിനിയാണ് ശശിധരയുടെ മാതാവ്. ഭാര്യ: നേതസുജയ. മാനസ് ഏക മകനാണ്. സഹോദരങ്ങൾ: ജഗദീഷ്, പുഷ്പ. ശശിധരയുടെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഞായറാഴ്ചകളിൽ പോലും ജോലിക്കു പോകുന്ന കഠിനാധ്വാനിയായിരുന്നു ശശിധരയെന്നു സുഹൃത്തുക്കൾ അനുസ്മരിച്ചു.

No comments