ഭീമനടി ഡ്രൈവൽ ഓഫീസിൽ നടന്ന ഉന്നതവിജയികളുടെ അനുമോദനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു
ഭീമനടി : ഭീമനടി ഡ്രൈവൽ ഓഫീസിന് കീഴിൽ ഉള്ള ഉന്നതികളിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, എൽഎസ്എസ്, യുഎസ്എസ് യുഎസ്എസ്, എൻഎംഎസ്എസ് വിജയികളേയും അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് ഉപരിപഠനം സംബന്ധിച്ച് കരിയർ ഗൈഡൻസ് ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി വി രാജീവൻ അധ്യക്ഷനായി. പരപ്പ ഡ്രൈവൽ ഓഫീസർ കെ മധുസൂദനൻ മുഖ്യാഥിതിയായി.ഭീമനടി ഡ്രൈവൽ ഓഫീസർ എ ബാബു സ്വാഗതവം പ്രണവ് ലാൽ നന്ദിയും പറഞ്ഞു. കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ കെ മെയ്സൺ ക്ലാസെടുത്തു.
No comments