Breaking News

കുട്ടികൾ ഗുരുദക്ഷിണയായി നൽകിയ തുക മാവുങ്കാൽ സേവാഭാരതിയുടെ പ്രവർത്തന ഫണ്ടിലേക്ക് നൽകിക്കൊണ്ട് നൃത്താധ്യാപകനായ സന്തോഷ് നാട്യാഞ്ജലി കലാസമൂഹത്തിന് മാതൃകയായി


കാഞ്ഞങ്ങാട് : മാവുങ്കാൽ പ്രഗതി സ്കൂൾ ഓഫ് ക്ലാസ്സിൽ ആർട്സ് ലെ ഭരതനാട്യവിദ്യാർത്ഥികളുടെ അരങ്ങേറ്റത്തോടനുബന്ധിച്ച് കുട്ടികൾ ഗുരുദക്ഷിണയായി നൽകിയ തുക മാവുങ്കാൽ സേവാഭാരതിയുടെ പ്രവർത്തന ഫണ്ടിലേക്ക് നൽകിക്കൊണ്ട് നൃത്താധ്യാപകനായ സന്തോഷ് നാട്യാഞ്ജലി കലാസമൂഹത്തിന് മാതൃകയായി. ഇന്നലെ മാവുങ്കാലിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് സന്തോഷ് നാട്യാഞ്ജലിയിൽ നിന്ന് സേവാഭാരതി കാഞ്ഞങ്ങാട് യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ. ബാലകൃഷ്ണൻ തുക ഏറ്റുവാങ്ങി. അദ്ദേഹത്തിൻ്റെ സ്ഥാപനമായ വെള്ളരിക്കുണ്ട് തപസ്യയുടെ മെയ് 2ന് വെള്ളരിക്കുണ്ടിൽ വച്ച് നടന്ന ഭരതനാട്യ അരങ്ങേറ്റത്തോടനുബന്ധിച്ച് പരപ്പ തോടം ചാൽ സിറ്റിസൺ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ് നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കായും ഒരു തുക സംഭാവനയായി നൽകിയിരുന്നു.

No comments