കാസർകോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു നാലുപേർക്ക് പരിക്ക്
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് പളളിയ്ക്ക് സമീപത്ത് വെച്ച് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബേക്കല്‍ വിഷ്ണുമഠം സ്വദേശി അനന്തു (26) ആണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു അപകടം. നാലുപേര്‍ക്ക് പരിക്ക്. ഇവരില്‍ രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ മംഗ്ളൂരുവിലെ ആശുപത്രിയിലും മറ്റു രണ്ടുപേരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
No comments