ചെറുവത്തൂർ തുരുത്തിയിൽ നടന്ന സംസ്ഥാന തല ഷോർട്ട്ഫിലിം ഫെസ്റ്റ്: മികച്ച ചിത്രം വധു 'വരിക്കപ്ലാവ്' മികച്ച സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് മികച്ച നടൻ പ്രമോദ് അപ്യാൽ
ചെറുവത്തൂർ : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ചെറുവത്തൂർ മേഖലാ കമ്മറ്റി നെല്ലിക്കാതുരുത്തി കഴകം എഡ്യുക്കേഷൻ & ചാറ്റിറ്റബൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ സംസ്ഥാന തല ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. തുരുത്തി നെല്ലിക്കാതുരുത്തി കഴകം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഫിലിം ഫെസ്റ്റിവൽ സിനിമാ താരം ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു. വി കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.നന്മ ജില്ലാ സെക്രട്ടറി കെ എൻ കീപ്പേരി, നെല്ലിക്കാതുരുത്തി കഴകം ജനറൽ സെക്രട്ടറി മെട്ടക്ക് കൃഷ്ണൻ, നോവലിസ്റ്റ് ഭാസ്കരൻ വെളിച്ചപ്പാടൻ, കഴകം സെക്രട്ടറി പി കെ കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. നന്മ മേഖലാ സെക്രട്ടറി ശശിധരൻ അച്ചാംതുരുത്തി സ്വാഗതവും യു ദാമോദരൻ നന്ദിയും പറഞ്ഞു . മുപ്പത്തിആറോളം ഷോർട്ട് ഫിലിമുകൾ മത്സരത്തിന് ഉണ്ടായിരുന്നതിൽ നിന്ന് 'വധു വരിക്കപ്ലാവ്' ഏറ്റവും മികച്ച ചിത്രമായും 'തോരാമഴ' മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുത്തു. 'പാരഗ്രാഫ്' ആണ് മൂന്നാമത്തെ ചിത്രം. പ്രമോദ് അപ്യാൽ മികച്ച നടനായും ലക്ഷ്മി ബിരിക്കുളം മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. വധു വരിക്കപ്ലാവിൻ്റെ സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് ആണ് മികച്ച സംവിധായകൻ.
No comments