Breaking News

ചിറ്റാരിക്കാൽ ബിആർസിയുടെ കീഴിൽ മാലോത്ത് കസബയിൽ സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ ആരംഭിക്കുന്നു


മാലോം : കേരള  സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളം - സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായി ചിറ്റാരിക്കാൽ ബിആർസിയുടെ കീഴിൽ യുവജനങ്ങൾക്ക് ആധുനിക ലോകത്തെ തൊഴിൽ സാധ്യതകളെ സംബന്ധിച്ചുള്ള അറിവും നൈപുണിയും പരിപോഷിപ്പിക്കുന്നതിന്  മാലോത്ത് കസബ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെൻറ് സെൻ്റർ ആരംഭിക്കുന്നു. 

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനവും നൽകുന്നതിനായി ഏറെ തൊഴിൽ സാധ്യതകൾ ഉള്ള അസിസ്റ്റൻറ് റോബോട്ടിക്സ് ടെക്നീഷ്യൻ, ജി എസ് ടി അസിസ്റ്റൻറ് എന്നിവയാണ്  സ്കൂളിൽ ആരംഭിക്കുന്ന കോഴ്സുകൾ. ആധുനിക സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താൻ റോബോട്ടിക്സ് മേഖലയിലെ വിദഗ്ദർ നയിക്കുന്ന ക്ലാസുകൾ കൂടാതെ ഇൻഡസ്ട്രികളിൽ ചെന്ന് നേരിട്ടുള്ള പരിശീലനവും അസിസ്റ്റൻറ് റോബോട്ടിക് ടെക്നീഷ്യൻ എന്ന കോഴ്സ് ഉറപ്പാക്കുന്നു. GST റിപ്പോർട്ടുകൾ തയ്യാറാക്കുക, റിട്ടേണുകൾ പൂരിപ്പിയ്ക്കുക, അക്കൗണ്ട് രേഖകൾ സൂക്ഷിക്കുക എന്നീ പ്രവർത്തനങ്ങൾ നിർവഹിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ജി എസ് ടി അസിസ്റ്റൻറ് കോഴ്സ് നിരവധി തൊഴിൽ അവസരങ്ങൾ കുട്ടികള്ക്ക് ലഭ്യമാക്കുന്നു..പത്താം ക്ലാസ് യോഗ്യതയുള്ള 15 വയസ്സിനും 23 വയസ്സിനും ഇടയിലുള്ള യുവജനങ്ങൾക്ക് തികച്ചും സൗജന്യമായാണ് ഈ തൊഴിലധിഷ്ഠിത പരിശീലനം ലഭ്യമാക്കുന്നത്, ഒരു വർഷത്തെ കാലാവധി വരുന്ന ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും മികച്ച തൊഴിൽ മേഖലകളിൽ ജോലി കണ്ടെത്തുന്നതിനായി സാങ്കേതിക സഹായവും നൽകുന്നു. പഠനത്തോടൊപ്പം മികച്ച തൊഴിലവസരങ്ങളും നേടിയെടുക്കാൻ ഇന്നുതന്നെ സ്കിൽ ഡെവലപ്മെൻറ് സെൻറർ മാലോത്ത് കസബയിൽ നിങ്ങളുടെ സീറ്റുകൾ ഉറപ്പുവരുത്തു. മെയ് 8 മുതൽ 15 വരെ  അപേക്ഷിക്കാം ക്ലാസുകൾ മെയ് 21 മുതൽ ആരംഭിക്കുന്നു.

No comments