ലോട്ടറി ടിക്കറ്റിന് വില 40 രൂപയിൽ നിന്ന് 50 രൂപയാക്കിയതോടെ വില്പന കുത്തനെയിടിഞ്ഞു പ്രതിസന്ധിയിലായി ചെറുകിട കച്ചവടക്കാർ
കാഞ്ഞങ്ങാട് : ലോട്ടറി ടിക്കറ്റിന് വില 40 രൂപയിൽ നിന്ന് 50 രൂപയാക്കിയതോടെ വില്പന കുത്തനെയിടിഞ്ഞു പ്രതിസന്ധിയിലായി ചെറുകിട കച്ചവടക്കാർ.മലയോരത്ത് ഉൾപ്പെടെ വില്പന പകുതിയായി കുറഞ്ഞു. ചെറുകിട കച്ചവടക്കാർ, നടന്നു വിൽക്കുന്നവർ, വികലാംഗർ, വില്പന നടത്തുന്ന സ്ത്രീകൾ എന്നിവർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 100 ടിക്കറ്റ് പോലും ഒരു കടയിൽ വിൽപ്പന നടക്കുന്നില്ല.
ദിവസവും ടിക്കറ്റ് ബാക്കി വരുന്നതുകൊണ്ട് വൻ നഷ്ടമാണ് ചെറുകിട കച്ചവടക്കാർക്ക് സംഭവിക്കുന്നത്.പലരും ടിക്കറ്റ് വില്പന നിർത്തി വെച്ചിരിക്കുകയാണ് . 2000 രൂപയുടെ സമ്മാനം എടുത്തു മാറ്റുകയും പകരം 50 രൂപ സമ്മാനം കൊടുക്കുകയും ചെയ്യാൻ തുടങ്ങിയത് മുതൽ ആണ് ലോട്ടറി വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങിയത്. കഴിഞ്ഞമാസം വരെ വൈകുന്നേരം 4 മണിക്കാണ് ലോട്ടറി ഫലം വന്നിരുന്നത്. എന്നാൽ ഇപ്പോൾ 50 രൂപ സമ്മാനം ആക്കിയതോടെ അഞ്ച് മണിയോടുകൂടിയാണ് റിസൾട്ട് വരുന്നത്. ഇതു കാരണം പ്രായമുള്ളവർ വികലാംഗർ എന്നിവർക്ക് ആ ദിവസം വൈകുന്നേരം ടിക്കറ്റ് വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യമാണ്. ലോട്ടറി ഫലം ചെറിയ അക്കത്തിൽ പ്രൈസ് നമ്പർ വരുന്നതുകൊണ്ട് കണ്ണിന് കാഴ്ച കുറവുള്ളവർക്ക് റിസൾട്ട് നോക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് എത്രയും പെട്ടെന്ന് നല്ലൊരു തീരുമാനം ഉണ്ടാക്കി പാവങ്ങളായ ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ലോട്ടറി വില്പനക്കാരുടെ ആവശ്യം
No comments