കാർ ഓടിക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ട കാസർകോട് വിദ്യാനഗർ സർവ്വീസ് സെന്റർ നടത്തിപ്പുകാരൻ മരിച്ചു
കാസർകോട്: കാർ ഓടിക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ട കാസർകോട്, വിദ്യാനഗർ പെട്രോൾ പമ്പിലെ സർവ്വീസ് സെന്റർ നടത്തിപ്പുകാരൻ മരിച്ചു. കാറഡുക്ക, കോളിയടുക്കത്തെ പരേതനായ കുഞ്ഞിരാമ മണിയാണിയുടെ മകൻ ബി. ഉദയ മണിയാണി (54)യാണ് മരിച്ചത്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയ മകൾ തനുശ്രീയെ കൂട്ടാൻവെള്ളിയാഴ്ച രാത്രി 9.30ന് കാസർകോട് റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു ഉദയനും ഭാര്യ ശാന്തയും. മകളെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടയിൽ
ഉദയനു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: വിനോദ്. മാതാവ്: കുഞ്ഞമ്മ. സഹോദരങ്ങൾ: രാമചന്ദ്ര, ഗോപാല, കുസുമ, കൃഷ്ണ, ഗോവിന്ദ.
No comments