ചിറ്റാരിക്കാൽ ബിആർസി നേതൃത്വത്തിൽ സ്കൂൾ സുരക്ഷ ക്ലാസ്സ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്. : പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പരിശീലനം നൽകി.ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ചിറ്റാരിക്കാൽ ബിആർസിയാണ് ഉപജില്ലയിലെ അധ്യാപകർക്ക് പരിശീലനം നൽകിയത്. വിദ്യാലയങ്ങളിലെ സ്കൂൾ സുരക്ഷ നോഡൽ ഓഫീസർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ഷൈജു സി അധ്യക്ഷനായി. പുഷ്പാകരൻ പി , വീണക്കുട്ടി സിആർ, സ്വാതി കെ വി എന്നിവർ നേതൃത്വം നൽകി.
No comments