Breaking News

മുള്ളേരിയ-110 കെ വി സബ്സ്റ്റേഷൻ യാഡിൽ തീപ്പിടുത്തം ട്രാൻസ്ഫോമറിന് തീപിടിച്ചു


കാസർഗോഡ് : ഇന്ന് രാവിലെ മൂന്നരയോടുകൂടി മുള്ളേരിയ 110 കെവി സബ്സ്റ്റേഷൻ യാഡിൽ പൊട്ടൻഷ്യൽ ട്രാൻസ്ഫോമറിന് തീപിടിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയിൽ പെടുകയും ഉടനെ തന്നെ യാഡിൽ ഉണ്ടായിരുന്ന പത്തോളം എസ്‌റ്റിംഗുഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ജീവനക്കാർക്ക് സാധിക്കാതെ വന്നതിനാൽ കാസർഗോഡ് അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ സേന എത്തി വെള്ളവും ഫോമും ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. ചെർക്കള മുള്ളേരിയ, ബദിയടുക്ക, എരിഞ്ഞിപ്പുഴ, കുറ്റിക്കോൽ എന്നീ സ്ഥലത്തിലെ വൈദ്യുത ബന്ധം ഈ സമയത്ത് വിച്ഛേദിക്കുകയും തീപിടിച്ച യാഡ് ഒഴിവാക്കിക്കൊണ്ട് പിന്നീട് ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് ചാർജ്ജിൽ ഉണ്ടായിരുന്ന അസ്സി: എൻജിനീയർ പറഞ്ഞു.  സേനാംഗങ്ങളായ എം രമേശ, എസ് അരുൺകുമാർ, പിസി മുഹമ്മദ് സിറാജുദ്ദീൻ, കെ സതീഷ്, ഹോം ഗാർഡ് ടി വി പ്രവീൺ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

No comments