ചിറ്റാരിക്കാൽ വൈ എം സി എക്ക് പുതിയ നേതൃത്വം
ചിറ്റാരിക്കാൽ: വൈ എം സി എ ചിറ്റാരിക്കാലിനു പുതിയ നേതൃത്വം. ബിനോ മാടപ്പാട്ട് പ്രസിഡന്റ് ആയി പുതിയ കമ്മിറ്റി ഇന്ന് ചുമതലയേറ്റു.
സെക്രട്ടറി റോഷൻ എഴുത്തുപുരക്കൽ, ട്രഷറർ സാബു കിഴക്കേൽ, വൈസ് പ്രസിഡന്റ് ബിജു തോമസ് മ്ലാക്കുഴിയിൽ, ജോയിന്റ് സെക്രട്ടറി എബിൻ നമ്പ്യാമഠത്തിൽ എന്നിവരാണ് ചിറ്റാരിക്കാൽ വൈ എം സി എ യുടെ 2025-26 വർഷത്തെ പുതിയ ഭാരവാഹികൾ.
ഇന്നലെ ചിറ്റാരിക്കാലിൽ വെച്ചു നടന്ന സ്ഥാനരോഹണ ചടങ്ങിൽ കാസറഗോഡ് സബ് റീജിയൺ ചെയർമാൻ സണ്ണി മാണിശ്ശേരി പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയതായി വന്ന മെമ്പർമാരെ വൈ എം സി എ കേരള റീജിയൺ മുൻ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം സ്വീകരിച്ചു.
ഇതോടൊപ്പം ചിറ്റാരിക്കാൽ വൈ എം സി എ കുടുംബസംഗമവും നടത്തി. കുടംബ സംഗമം ശ്രീ മാനുവൽ കുറിച്ചിത്താനം ഉൽഘാടനം ചെയ്തു .
തോമാപുരം സെന്റ് തോമസ് ഫോറോന പള്ളി വികാരി റവ. ഡോ. മാണി മേൽവെട്ടം അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിച്ചു. ചിറ്റാരിക്കാൽ വൈ എം സി എ സ്ഥാപക പ്രസിഡന്റ് ടി എം ജോസ് തയ്യിൽ, യൂണി വൈ സംസ്ഥാന ചെയർമാൻ അഖിൽ ജോൺ, വൈ എം സി എ കാസറഗോഡ് സബ് റീജിയൺ കമ്മിറ്റിയംഗം ഷിജിത്ത് കുഴുവേലിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഇതോടൊപ്പം ചിറ്റാരിക്കാൽ വൈ എം സി എ കുടുംബസംഗമവും നടത്തി.
No comments