ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു; സംഭവം കണ്ണൂരിൽ
കണ്ണൂർ: തായത്തെരുവിൽ ഭർത്താവ് ഭാര്യക്ക് മുന്നിൽ കഴുത്ത് കയറിൽ കുരുങ്ങി മരിച്ചു. തായെത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. തായത്തെരു ബൾക്കീസ് ക്വാർട്ടേർസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാത്രി കഴുത്തിൽ കയർ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ സിയാദ് സ്റ്റൂളിൽ തെന്നി വീണപ്പോൾ കയർ മുറുകിയതോടെയാണ് മരിച്ചത്. ഭാര്യ ഗർഭിണിയാണ്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ടോടെ സംസ്‌കരിച്ചു. സംഭവത്തിൽ ചിറക്കൽ പൊലീസ് കേസെടുത്തു. സിയാദിൻ്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിയാദിൻ്റെ അമ്മയുടെ സഹോദരിയുടെ മകൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
No comments