അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹെയർ ഡ്രസ് ഉടമ മരിച്ചു. കരിന്തളം നാന്തിയടുക്കത്തെ കെ.പി. വിദ്യാധരൻ (60) ആണ് മരിച്ചത്
കരിന്തളം : അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹെയർ ഡ്രസ് ഉടമ മരിച്ചു. നീലേശ്വരം തെരു റോഡിൽ വിജി ഹെയർ ഡ്രസ സ് നടത്തിയിരുന്ന കരിന്തളം നാന്തിയടുക്കത്തെ കെ.പി. വിദ്യാധരൻ (60) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും ബൈക്കിൽ ജോലിക്ക് പോകവെ മാർച്ച് ഒന്നിന് നീലേശ്വരം താലുക്ക് ആശുപത്രിക്ക് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. പിന്നീട് കണ്ണൂർ ബേബി മെമ്മോറിയൽ പരിയാരം മെഡിക്കൽ കോളെജാശുപത്രി നീലേശ്വരം എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തലയടുക്കം പൊതുശ്മശാനത്തിൽ ഭാര്യ: ഒ. ശാന്ത - ഓ മച്ചേരി . മക്കൾ: കെ.വി. സരിഷ്- സ്റ്റൈൽ ഹെയർ ഡ്രസ് വെള്ളരിക്കുണ്ട് ) വിജീഷ് കെ.വി. - ദുബൈ . മരുമക്കൾ: ടി.രാധ രശ്മി - കാസർഗോഡ്. രശ്മി വിജിഷ് . എറണാകുളം - തമ്മനം സഹോദരങ്ങൾ: ശശിധരൻ - കാസർഗോഡ് സുധാകരൻ നർക്കിലക്കാട് .മുരളീധരൻ പരപ്പച്ചാൽ .
No comments