Breaking News

മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾക്ക് സെർച്ച് & റെസ്ക്യൂ, ഫസ്റ്റ് എയ്ഡ്എ ന്നീ വിഷയത്തിൽ പരിശീലനം നൽകി


കോയിത്തട്ട : മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിന്റെകീഴിലുള്ള എമർജൻസി റെസ്പോൺസ് ടീം (ERT)അംഗങ്ങൾക്ക് സെർച്ച് & റെസ്ക്യൂ, ഫസ്റ്റ് എയ്ഡ് എന്നീ വിഷയത്തിൽ പരിശീലനം നൽകി.  കോയിത്തട്ട കുടുംബശ്രീ സിഡിഎസ് ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്   ടി പി ശാന്ത ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ    അബ്ദുൾ നാസർ  സി എച്ച് അധ്യക്ഷത വഹിച്ചു. ആരോഗ്യം - ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ    എലിസബത്ത് കെ, ആസൂത്രണ സമിതി  ഉപാധ്യക്ഷൻ പാറ ക്കോൽ രാജൻ,  വാർഡ് മെമ്പർ ഉമേശൻ വേളൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി  ഷെജി തോമസ് സ്വാഗതം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ  സുരേഷ് ബാബു പ്രഥമ ശുശ്രൂഷയെക്കുറിച്ചും  കാഞ്ഞങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസർ  ഷിജു  ഇ, എം ബിജു മോഹൻ സെർച്ച് & റെസ്ക്യുവിനെക്കുറിച്ചും ക്ലാസ് എടുത്തു. ഭരണസമതി അംഗങ്ങൾ, വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ERT അംഗങ്ങൾ, CDS ചെയർപേഴ്സൺ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.

No comments