ശക്തമായ മഴയിൽ കുന്നുംകൈ പാങ്കയത്ത് വീടിൻ്റെ പാർശ്വഭിത്തി തകർന്ന് അപകടാവസ്ഥയിൽ
ഭീമനടി: ശക്തമായി പെയ്ത മഴയും പെട്ടെന്ന് ഉണ്ടായ വെള്ളപൊക്കവും കാരണമായി കുന്നുംകൈ പാങ്കയത്ത് ഒറ്റതൈ മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ അടുക്കളഭാഗത്തുള്ള പാർശ്വ ഭിത്തി പൂർണ്ണമായി തകർന്നു,
പാർശ്വഭിത്തിയുടെ തകർച്ച അഞ്ചംഗ കുടുംബം താമസിക്കുന്ന വീടിന്റെ നിലനിൽപ്പിന് ഭീഷണിയായിരിക്കുകയാണ്. രാത്രിയിൽ ബന്ധുവീട്ടിലാണ് ഇവർ കഴിയുന്നത്. വില്ലേജ് ഓഫീസറും,പഞ്ചായത്ത് അംഗം ടി.വി.രാജീവനും സംഭവസ്ഥലം സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി. കാലവർഷം രൂക്ഷമാകുമ്പോൾ കൂടുതൽ ഭീതിയിലാണ് ഈ കുടുംബം
No comments