കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികൾക്കും ബാലവാടിക്കും പ്യൂരിഫയർ വിതരണം ചെയ്തു
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ അംഗവാടികൾക്കും ബാലവാടിക്കും പ്യൂരിഫയർ വിതരണം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത ഉദ്ഘാടനം നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി അധ്യക്ഷത വഹിച്ചു അജിത്ത് കുമാർ കെ.വി, കൈരളി കെ, ബിന്ദു ടി എസ്, പാറക്കോൽ രാജൻ, തുടങ്ങിയവർ സംസാരിച്ചു. നീതു കെ ബാലൻ സ്വാഗതവും വി രുഗ്മിണി നന്ദിയും പറഞ്ഞു
No comments