സംഘർഷാവസ്ഥ അതിർത്തിയിൽ.. "ബ്ലാക്ക് ഔട്ട് ' മലയോരത്ത് ? ജനങ്ങളെ ദുരിതത്തിലാക്കി മലയോരമേഖലയിലെ വൈദ്യുതി മുടക്കം
വെള്ളരിക്കുണ്ട് : അതിർത്തി മേഖലയിലെ സംഘർഷ സമയത്ത് ഇലക്ട്രിസിറ്റി ഓഫ് ചെയ്തു " ബ്ലാക്ക് ഔട്ട് " പ്രഖ്യാപിക്കുന്നത് നമ്മൾ ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും അറിഞ്ഞിരുന്നു. സംഘർഷം ഇല്ലെങ്കിലും മലയോരത്തും കെ എസ് ഇ ബി ക്കാരുടെ "ബ്ലാക്ക് ഔട്ട് " പതിവ് പല്ലവി. പതിവായി വൈദ്യുതി മുടക്കത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വ്യാപാരികളും നാട്ടുകാരും.ഇന്ന് രാവിലെ മുടങ്ങിയ വൈദ്യുതി പുന:സ്ഥാപിച്ചിത് വൈകുന്നേരമാണ് . കെ എസ് ഇ ബി ഓഫീസിലേക്ക് പരാതി പറയാൻ ഫോൺ വിളിച്ചാൽ കിട്ടാറില്ലെന്ന് വ്യപാരികൾ
ഉച്ചക്ക് ശേഷം ആകാശത്ത് മഴക്കാറ് കാണുമ്പോൾ വൈദ്യുതി മുടക്കം പതിവാണെങ്കിലും ഇപ്പോൾ രാവിലെയും വൈദ്യുതി മുടങ്ങുന്നു. വിദ്യാർത്ഥികളടക്കം അഡ്മിഷൻ അപേക്ഷകൾ ഓൺലൈനിൽ കൊടുക്കാൻ കമ്പ്യൂട്ടർ സെന്ററുകൾ എത്തി അപേക്ഷകൾ കൃത്യസമയത്ത് കൊടുക്കാൻ കഴിയാതെ നിരാശയോടെ മടങ്ങിപോകുന്നു.കനത്ത ചൂടിൽ പാലുകൾ,കേക്കുകൾ, മാംസം തുടങ്ങി ശീതീകരിച്ചു സൂക്ഷിച്ചുവെക്കേണ്ട വസ്തുക്കൾ കേടാവുന്ന സാഹചര്യം ഉണ്ടാവുന്നത് കൊണ്ട് ബേക്കറികൾ, ഹോട്ടലുകൾ, കോൾഡ് സ്റ്റോറേജുകൾ നടത്തുന്നവർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇതുമൂലം അനുഭവിക്കേണ്ടി വരുന്നത്.കൂടാതെ കനത്ത ചൂടിൽ വീടുകൾ ,വ്യാപാരസ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം ദുരിതം ഇരട്ടിയാക്കുന്നു.മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്ന ഉദ്യോഗസ്ഥർക്ക് സർക്കാർ തന്നെ മുന്നറിയിപ്പ് കൊടുക്കണെമന്നാണ് നാട്ടുകാരുടെ ആവശ്യം
No comments