കുടുംബശ്രീ ഓക്സിലറി ജില്ലാ കലോത്സവം അരങ്ങിൽ ഹൊസ്ദുർഗ് താലൂക്ക് ജേതാക്കൾ കാസർകോട് താലൂക്ക് രണ്ടും വെള്ളരിക്കുണ്ട് താലൂക്ക് മൂന്നും സ്ഥാനം നേടി
കയ്യൂർ : കുടുംബശ്രീ ഓക്സിലറി ജില്ലാ കലോത്സവം അരങ്ങിൽ ഹൊസ്ദുർഗ് താലൂക്ക്
ജേതാക്കൾ. കാസർകോട് താലൂക്ക് രണ്ടും വെള്ളരിക്കുണ്ട് താലൂക്ക് മൂന്നും സ്ഥാനം നേടി. സിഡിഎസുകളിൽ ചെമ്മനാട് പഞ്ചായത്ത് ഒന്നും കിനാനൂർ കരിന്തളം രണ്ടും ബേഡഡുക്ക മൂന്നും സ്ഥാനം നേടി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനംചെയ്തു. കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത്ത് കുമാർ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, എം പ്രശാന്ത്, കെ രമേശൻ, സി വി വിനോദ്, കെ രാജീവൻ, പി പി സുധ, സി എം സൗദ, കെ ശ്രീജ, ഇ കെ ബിന്ദു, എം മാലതി എന്നിവർ സംസാരിച്ചു. ാഷ് സ്വാഗതവും രേഷ്മ നന്ദിയും പറഞ്ഞു.
No comments