Breaking News

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിൽ നിർമ്മിച്ച യുദ്ധ സ്മാരകം നാടിന് സമർപ്പിച്ചു


കരിന്തളം : കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിൽ നിർമിച്ച യുദ്ധ സ്മാരകത്തിന്റെ സമർപ്പണവും സൈനിക് ഭവന്റെ കല്ലിടലും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പി വസന്തൻ അധ്യക്ഷനായി. സൈനിക കൂട്ടായ്മയ്ക്ക് മുഖ്യപിന്തുണ നൽകിയവരെ എം രാജഗോപാലൻ എംഎൽഎ ആദരിച്ചു. യുദ്ധത്തിലും വിവിധ സൈനിക ഓപ്പറേഷനുകളിലും പങ്കെടുത്ത മുൻ സൈനികരെ കലക്ടർ കെ ഇമ്പശേഖർ ആദരിച്ചു. ഗാർഡ് ഓഫ് ഓണറും റീത്ത് ലെയിങ് സെറമോണിയൽ പരേഡും നടത്തിയ ആർടിസി പെരിങ്ങോം ഗ്രൂപ്സ്, കാഞ്ഞങ്ങാട് നെഹ്റു കോളേജ് യൂണിറ്റ് എൻസിസി 32 ബറ്റാലിയൻ എന്നിവയ്ക്ക് ജില്ലാ പൊലീസ് മേധാവി ബി വി വിജയ് ഭാരത് റെഡ്ഡി ഉപഹാരം നൽകി. പെരിങ്ങോം ആർടിസി ഡെപ്യൂട്ടി കമാൻഡന്റ് സി നിഷമോൾ, മുൻ സിആർപിഎഫ് ഐജി പി ദാമോദരൻ, പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, ഉമേശൻ വേളൂർ, ടി എസ് ബിന്ദു, കെ ചിത്രലേഖ, കൃഷ്ണൻ കരിമ്പിൽ, കെ വി ശശികുമാർ എന്നിവർ മുഖ്യാതിഥികളായി. ജോഷി വർഗീസ് സ്വാഗതവും പി വി ബിജു നന്ദിയും പറഞ്ഞു.

No comments