Breaking News

മലയോരത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപക ഒഴിവുകൾ


ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ  സോഷ്യോളജി, ജേർണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്ത്മാറ്റിക്സ്, ബോട്ടണി(Jr), സുവോളജി (Jr) എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 29/ 05/ 2025 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ് .

ഗവ ഹയർസെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ എച്ച് എസ് ടി ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ മെയ് 28  ബുധനാഴ്ച രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് അധികൃതർ അറിയിക്കുന്നു

No comments