Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര സമൃദ്ധിയും മൃഗസംരക്ഷണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയായ "പാലാഴി" യുടെ ബ്ലോക്ക്‌ തല ശില്പശാല നടന്നു


പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര സമൃദ്ധി യും മൃഗ സംരക്ഷണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നൂതന പദ്ധതി ആയ പാലാഴി യുടെ ബ്ലോക്ക്‌ തല ശില്പ ശാല നടന്നു. ശില്പശാല സബ് കലക്ടർ ശ്രീ പ്രതീക് ജെയിൻ. ഐ. എ. എസ്. ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷ ആയിരുന്നു. വെറ്ററിനറി സർജൻ ഡോക്ടർ കാർത്തികേയൻ, ക്ഷീര വികസന ഓഫീസർ ഉഷ. കെ.  കൃഷി ഓഫീസർ നിഖിൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.പനത്തടി പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന പ്രസാദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഭൂപേഷ്. കെ.ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണൻ, പി. വി. ചന്ദ്രൻ, പദ്മ കുമാരി എന്നിവർ സംസാരിച്ചു ബ്ലോക്ക്‌,ഗ്രാമപഞ്ചായത് ജനപ്രതിനിധികൾ, ക്ഷീര സഹകരണ സംഘം ഭാരവാഹികൾ,വെറ്ററിനറി ഡോക്ടർ മാർ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മാർ, ഡി. എഫ്. ഐ. മാർ, ക്ഷീര വികസന, മൃഗ സംരക്ഷണ, കാർഷിക ക്ഷേമ വകുപ്പിലെ മറ്റ് ജീവനക്കാർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാർ എന്നിവർ ശില്പ ശാലയിൽ പങ്കെടുത്തു. ജോയിന്റ് ബി. ഡി. ഒ. ബിജു കുമാർ. കെ. ജി. സ്വാഗതവും  ജി. ഇ. ഒ. ജയരാജൻ പി. കെ. നന്ദിയും പറഞ്ഞു.

No comments