പാണത്തൂർ: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരേയും അടിയന്തിരമായി നിയമിക്കണമെന്ന് കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒ.പി പ്രവർത്തനസമയം വെട്ടികുറച്ച നടപടി മഴക്കാല രോഗങ്ങൾ വർദ്ദിച്ചുവരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലെ രോഗികളോട് കാണിക്കുന്ന വെല്ലുവിളിയാണ്. തീരുമാനം പുനപരിശോധിക്കാൻ അധികൃതർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ ജെയിംസ്, സി കൃഷ്ണൻ നായർ, സജി പ്ലാച്ചേരി, സണ്ണി ജോസഫ്, എസ് മധുസൂദനൻ , റോയി ആശാരികുന്നേൽ, ടി പി പ്രസന്നൻ , എൻ വിൻസെന്റ്, പി യോഗേഷ് കുമാർ എന്നിവർ സംസാരിച്ചു.
No comments