ആശ വർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് പരപ്പയിൽ സ്വീകരണം നൽകി കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ എവിജിൻ ഉദ്ഘാടനം ചെയ്തു
പരപ്പ : ആശ വർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് പരപ്പയിൽ സ്വീകരണം നൽകി. ആലീസ് കുര്യൻ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ എവിജിൻ ഉദ്ഘാടനം ചെയ്തു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി റോസമ്മ, സ്വാഗതസംഘം ജില്ലാ ചെയർമാൻ വി കെ രവീന്ദ്രൻ, സി എം പി സെൻട്രൽ എക്സിക്യൂട്ടീവ് അംഗം ടി.വി ഉമേശൻ, ജനകീയ പ്രതിരോധ സമിതി നേതാവ് മാധവൻ മാസ്റ്റർ, കെ ജെ ഷീല എന്നിവർ പ്രസംഗിച്ചു. ആശ വർക്കർമാരായ സരസ്വതി, രേഖ, ഐ എൻ ടി യു സി പ്രസിഡൻ്റ് പുഷ്പൻ ചാങ്ങാട് തുടങ്ങിയവർ യാത്രയെ സ്വീകരിച്ചു. യാത്രയ്ക്ക് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നന്ദി പ്രസംഗം നടത്തി.
ആശാവർക്കർമാർ ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച രാപകൽ സമരത്തിന്റെ 85-ാം ദിവസമാണ് രാപകൽ സമര യാത്ര ആരംഭിച്ചത്. നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിലെ സ്വീകരണയോഗങ്ങൾക്ക് ശേഷം തൃക്കരിപ്പൂരിൽ യാത്രയുടെ സമാപന യോഗം നടത്തി തെരുവിൽ രാത്രി വിശ്രമിച്ചു. മെയ് അഞ്ചിന് കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച സമര യാത്ര വിവിധ ഇടങ്ങളിലെ സ്വീകരണത്തിന് ശേഷം കാഞ്ഞങ്ങാട് നഗരത്തിലെ തെരുവിലാണ്രാ ത്രി വിശ്രമിച്ചത്. തുച്ഛമായ ഓണറേറിയം വർദ്ധിപ്പിച്ച് 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, ആശാവർക്കർമാർക്ക് പെൻഷൻ നൽകുക തുടങ്ങിയ ജീവൽപ്രധാനങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച സമരമാണ് 87-ാം ദിവസത്തിലേക്ക് എത്തുന്നത്. പലതവണ സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളുമായി ആരോഗ്യ മന്ത്രിയും ഒരുതവണ തൊഴിൽ മന്ത്രിയും ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്ത തുടർന്നാണ് സമരം നീളുന്നത്. രാപ്പകൽ സമരം പ്രഖ്യാപിച്ച് ആരംഭിച്ച പ്രക്ഷോഭം മഹാസംഗമം നിയമസഭാ മാർച്ച് നിരാഹാര സമരം തുടങ്ങി വിവിധ സമരമുറങ്ങൾക്ക് ശേഷമാണ് സഞ്ചരിക്കുന്ന രാപകൽ സമരം എന്ന ആശയവുമായി സമര യാത്ര ആരംഭിച്ചത്. 14 ജില്ലകളിലായി 45 ദിവസത്തെ സമരയാത്ര ജൂൺ 17ന് തിരുവനന്തപുരത്ത് എത്തിച്ചേരുമ്പോൾ മഹാറാലിയായി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ചെയ്യും എന്നാണ് ആശാവർക്കർമാരുടെ പ്രഖ്യാപനം
No comments