14 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം പരപ്പ മുണ്ട്യാനത്തെ സുകുമാരൻ കെഎസ്ഇബിയിൽ നിന്നും പടിയിറങ്ങുന്നു
പരപ്പ : 14 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം കെഎസ്ഇബിയിൽ നിന്നും വിരമിക്കുകയാണ് പരപ്പ മുണ്ടിയാനത്തെ സുകുമാരൻ. മെയ് 31-ആം തീയതിയാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.
എസ് എസ് എൽ സി പാസായതിനുശേഷം ടാക്സി ജീപ്പ് ഡ്രൈവറായി പൊതുസമൂഹത്തിന്റെ ഇടയിലേക്ക് വന്ന ഈ ചെറുപ്പക്കാരൻ പിന്നീട് പ്രൈവറ്റ് ബസ് ഡ്രൈവറായും കെഎസ്ആർടിസി ബസ് ഡ്രൈവറായും സേവനം അന്വേഷിച്ചിട്ടുണ്ട്.
അതിനിടയിൽ ഒരു വർഷം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലും സേവനം ചെയ്തു.
കെഎസ്ഇബിയിൽ കയറുന്നതിന് മുമ്പ് ഒരു വർഷം ജില്ലാ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായും പ്രവർത്തിച്ചു. കെഎസ്ആർടിസി യിൽ പത്തുവർഷം എം പാനൽ ജീവനക്കാരനായി ജോലി ചെയ്തു ഇപ്പോൾ രാജപുരം ഇലക്ട്രിസിറ്റിയുടെ കീഴിലെ പരപ്പ സബ് ഓഫീസിൽ ഡ്യൂട്ടി ചെയ്യുകയാണ്. വൈദ്യുതി തടസപ്പെട്ടുവെന്ന് വിളിച്ചറിയിച്ചാൽ ഏത് പാതിരാത്രി വിളിച്ചാലും സുകുമാരൻ അവിടെ ഓടിയെത്തും നിസ്വാർത്ഥ സേവനത്തിന് ശേഷം വിരമിക്കുന്ന സുകുമാരൻ അരീക്കരയ്ക്ക് നല്ലൊരു യാത്ര അയപ്പ് നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാരും കൂടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും.
ഭാര്യ സുജാത
മൂന്ന് മക്കളുണ്ട്. നന്ദകിഷോർ, നിതാര, നിഹാര.
No comments