കല്ലിൽ കുടുങ്ങിയ വലയെടുക്കാൻ ശ്രമിക്കവെ മൽസ്യ തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു
നീലേശ്വരം : കല്ലിൽ കുടുങ്ങിയ വലയെടുക്കാൻ ശ്രമിക്കവെ മൽസ്യ തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു. തൈക്കടപ്പുറം പുറത്തെ കൈ അണക്കെട്ടിന് സമീപം ഇന്ന് ഉച്ചക്കാണ് അപകടം. തൈക്കടപ്പുറം പുറത്തെയിലെ കണ്ണൻ കുഞ്ഞിയുടെ മകൻ തലക്കാട്ട് രാജു 62 ആണ് മരിച്ചത്. അണക്കെട്ടിന് സമീപം പുഴയിലെ കല്ലിൽ കുടുങ്ങിയ വല എടുക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: നാരായണി. മക്കൾ: രജേഷ്, ഗിരിശൻ, ഗിജേഷ്.സഹോദരങ്ങൾ: കുമാരൻ, കൃഷ്ണൻ, തമ്പാൻ പുഷ്പ.
No comments