Breaking News

മെയ് 20 ന് ദേശീയ പണിമുടക്കിൽ മുഴുവൽ തൊഴിലുറപ്പ് തൊഴിലാളികളെയും പങ്കെടുപ്പിക്കാൻ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റി തീരുമാനം


കാസർകോട് :  തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക , വിലക്കയറ്റം തടയുക , എല്ലാ സംഘടിത തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും , കുറഞ്ഞവേതനം 26000 രൂപയാക്കുക , പൊതുമേഖല ഓഹരി വിൽപ്പന അവസാനിപ്പിക്കുക , സ്കീം വർക്കർമാരെ തൊഴിലാളികളായ് അംഗീകരിക്കുക ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി  മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ  മുഴുവൽ തൊഴിലുറപ്പ് തൊഴിലാളികളെയും പങ്കെടുപ്പിക്കാൻ എൻ.ആർ . ഇ.ജി വർക്കേഴ്സ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു . കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹ നയങ്ങൾക്കെതിരെ  15, 16 തീയ്യതികളിൽ  സൈറ്റുകളിൽ  ക്യാമ്പയിൻ നടത്താനും യോഗം തീരുമാനിച്ചു . ജില്ലാ പ്രസിഡൻ്റ്  എം ഗൗരി  അധ്യക്ഷത വഹിച്ചു . സെക്രട്ടറി ടി.എം.എ കരീം  പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.രാജൻ പി. ദിവാകരൻ എന്നീവർ സംസാരിച്ചു . 

No comments