മലയോരത്ത് ആവേശപ്പോരുണർത്തി വിവേകാനന്ദ പരപ്പയുടെ വടംവലി മത്സരം
പരപ്പ. വിവേകാനന്ദ സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രഥമ മടിക്കൈ കമ്മാരൻ സ്മാരക പുരുഷ വനിത വടം വലി മത്സരം മലയോരത്തെ വീണ്ടും കമ്പവലി ആവേശത്തിലാഴ്ത്തി. പരപ്പ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ അധ്യക്ഷ ശ്രീമതി അശ്വിനി എം എൽ നിർവഹിച്ചു.
വിവേകാനന്ദ പ്രസിഡന്റ് പ്രമോദ് വർണ്ണം അധ്യക്ഷൻ ആയ യോഗത്തിൽ ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ചന്ദ്രൻ,വനവാസി വിഭാഗ് പ്രചാരക് ഷിബു പാണത്തൂർ,സഹകാർ ഭാരതി ജില്ല സെക്രട്ടറി രാധാകൃഷ്ണൻ കരിമ്പിൽ,പ്രവാസി സെൽ കോർഡിനേറ്റർ സുഭാഷ് ബാബു അടിയോടി, ജോൺ മാസ്റ്റർ പരപ്പ, ചന്ദ്രൻ പൈക്ക എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വിവേകാനന്ദ സെക്രട്ടറി ഹരികൃഷ്ണൻ കെ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാഹുൽ എൻ കെ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ആവേശകരമായ വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഡി.വൈ.എഫ്.ഐ കനകപ്പള്ളിയെ പ്രതിനിധീകരിച്ചു മത്സരിച്ച കൊസാമ്പി ബേത്തൂർപ്പാറ ഒന്നാം സ്ഥാനം നേടിയപ്പോൾ ബ്രദേഴ്സ് ബാനം രണ്ടാം സ്ഥാനവും, ജിംഖാന മാവുങ്കാൽ മൂന്നാം സ്ഥാനവും നരിയന്റെ പുന്ന നാലാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ ജെ കെ ഫ്രണ്ട്സ് കുറ്റക്കോൽ ഒന്നാം സ്ഥാനവും മനോജ് മുക്ക് കീക്കാനം രണ്ടാം സ്ഥാനവും സിംഗിംഗ് ഫ്രണ്ട്സ് അരവത്ത് മട്ടായി മൂന്നാം സ്ഥാനവും എ എം എസ് ബാങ്ക് റോഡ് ചീമേനി നാലാം സ്ഥാനവും നേടി.വിജയികളായവർക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി. മലയോരത്തെ നൂറുകണക്കിന് ആൾക്കാർ ആണ് ആവേശകരമായ വടംവലി മത്സരം വീക്ഷിക്കാനായി പരപ്പയിൽ എത്തിചേർന്നത്.
No comments